കൊല്ലം നഗരത്തില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുന്തലത്താഴം സ്വദേശി അഖില്‍ ശശിധരനാണ് പിടിയിലായത്.ഇയാളില്‍ നിന്നും 75 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.മുമ്പും രണ്ടു തവണ ഇയാള്‍ എംഡിഎംഎ കടത്തിയിരുന്നു. ഇയാളെ പോലീസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
കൊല്ലം വെസ്റ്റ് പോലീസിന്റെയും ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. ജില്ലാ ജയിലിലിന് സമീപത്തെ ബസ്റ്റോപ്പില്‍ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.ഓണത്തിന് കൊല്ലം നഗരത്തില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 75 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്