ദർഷിത ആണ്‍സുഹൃത്തിനൊപ്പം പോയത് കുട്ടിയെ വീട്ടിലാക്കിയ ശേഷം

AUGUST 24, 2025, 11:37 PM

കണ്ണൂര്‍: ഭർതൃവീട്ടില്‍നിന്നു സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ (22) കർണാടകയിൽ ലോഡ്ജ് മുറിയിൽ  കൊല്ലപ്പെട്ട നിലയിൽ  കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാലുലക്ഷം രൂപയും കവർച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകൻ സൂരജ് ജോലിക്കും, മരുമകൾ ദർഷിത കുട്ടിക്കൊപ്പം കർണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം.

30 പവനും നാലുലക്ഷം രൂപയും കാണാതായ വീട്ടിലെ മരുമകൾ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ

vachakam
vachakam
vachakam

ദർഷിത തന്നെയാകാം സ്വർണം കവർന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം. കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദർഷിത ആൺസുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയത്. 

പ്രതി സിദ്ധരാജുവിനെ  (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ലോഡ്ജിൽവച്ച് ദർഷിതയും സിദ്ധരാജുവും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്ന് സിദ്ധരാജു, ദർഷിതയുടെ വായിൽ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിക്കുകയായിരുന്നു. ദർഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ സിദ്ധരാജു ഇവരുടെ മുഖം ഇടിച്ച് വികൃതമാക്കി. 

vachakam
vachakam
vachakam

 ഇന്നലെയാണ് ദർഷിതയെ കർണാടക സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദർഷിത.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam