ചെന്നൈ: രണ്ടുമാസത്തിനുള്ളില്‍ വന്ദേഭാരത് പാഴ്‌സല്‍ തീവണ്ടി പുറത്തിറങ്ങും. തീവണ്ടിയുടെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്.
ആദ്യം മുംബൈയില്‍നിന്ന് കൊല്‍ക്കൊത്തയിലേക്കായിരിക്കും സര്‍വീസ് നടത്തുക. പാഴ്‌സല്‍ കൊണ്ടുപോകാന്‍ ദീര്‍ഘകാലത്തേക്ക് റെയില്‍വേയുമായി കരാറില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്ക് നിരക്കിളവ് നല്‍കും.
264 ടണ്‍ ചരക്ക് കൊണ്ടുപോകാന്‍ ശേഷിയുള്ള 16 കോച്ചുകളുള്ള പാഴ്‌സല്‍ തീവണ്ടിയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) അധികൃതര്‍ അറിയിച്ചു.
മണിക്കൂറില്‍ ശരാശരി 90 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിഎഫ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന ചരക്ക് തീവണ്ടികളുടെ ശരാശരി വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ മാത്രമാണ്.
സംസ്‌കരിച്ച ഭക്ഷ്യസാധനങ്ങള്‍ കേടുവരാതെ സുരക്ഷിതമായി കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണ് പാഴ്‌സല്‍ തീവണ്ടി പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പല കമ്പനികളും സംസ്‌കരിച്ച ഭക്ഷ്യസാധനങ്ങള്‍ വന്‍തുക നല്‍കി കാര്‍ഗോ വിമാനത്തില്‍ കൊണ്ടു പോകുന്നുണ്ട്. ഇത്തരം കമ്പനികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വന്ദേഭാരതില്‍ സുരക്ഷിതമായി കൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നത് അധികൃതര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്