ഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത് ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണെന്നും അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഭരണഘടനാനുസൃതമായി മികച്ച പ്രകടനമാണ് ധന്‍കര്‍ കാഴ്ചവെച്ചതെന്നും അമിത് ഷാ, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു. ധന്‍കര്‍ വീട്ടുതടങ്കലില്‍ ആണെന്ന പ്രതിപക്ഷ ആരോപണവും അമിത് ഷാ തള്ളി.
സത്യത്തിന്റെയും നുണയുടെയും വ്യാഖ്യാനം പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ മാത്രം ആശ്രയിച്ചാകരുതെന്ന് ഷാ പറഞ്ഞു.
മുന്‍ ഉപരാഷ്ട്രപതിയുടെ രാജിയെച്ചൊല്ലി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ മാസം 21-ാം തീയതിയാണ് ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്