തൃശ്ശൂർ: തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി.
അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ച പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യ പ്രയോഗവും യുവാവ് നടത്തുന്നുണ്ട്.
നഗരത്തോട് ചേർന്ന സ്ഥലത്തുള്ള കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്.
കെട്ടിടത്തിൽ നിന്നും വടികളും മറ്റും താഴെ തടിച്ചുനിൽക്കുന്ന ആൽക്കൂട്ടത്തിന് നേരെ എറിയുകയും ചെയ്യുന്നുണ്ട്. മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന് മുകളിൽ കയറിനിന്നാണ് ഭീഷണി മുഴക്കുന്നത്.
അവിടെയുണ്ടായിരുന്ന പെയിന്റ് തലയിലൂടെ കോരിയൊഴിച്ച ശേഷമാണ് ഇത്തരം പ്രകടനങ്ങൾ നടത്തുന്നത്. ഇയാൾ ആരാണെന്ന് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്