കാസർകോട്: കാസർകോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞ കേസിൽ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ചു കോടതി. കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണു കോടതി മരണം വരെ തടവിന് ശിക്ഷിച്ചത്. 2024 മേയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് പ്രതി തട്ടിക്കൊണ്ടു പോയി അടുത്തുള്ള വയലിൽ വച്ച് ബലാത്സംഗം ചെയ്യുകയും സ്വർണ്ണ കമ്മലുകൾ മോഷ്ടിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
പെൺകുട്ടി പേടിച്ചു വിറച്ച് അടുത്തുള്ള വീട്ടിലെത്തി വിവരം അറിയിച്ചിതിനെ തുടർന്ന് പൊലീസ് എത്തുകയും തുടർ നടപടി സ്വീകരിക്കുകയുമായിരുന്നു. പിന്നീട് ആണ് സലീമിനെ തിരിച്ചറിഞ്ഞ് പോലീസ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്