തിരുവനന്തപുരം: കത്ത് ചോർച്ചാ വിവാദത്തിൽ സിപിഎമ്മിനെയോ പാർട്ടി സെക്രട്ടറിയെയോ നേതാക്കളെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പരാതിക്കാരനായ മുഹമ്മദ് ഷർഷാദ്.
രാജേഷ് കൃഷ്ണയെ പരിചയപ്പെടുത്തിയത് എം വി ഗോവിന്ദന്റെ മകനാണ്. കണ്ണൂർ പാർട്ടി കോൺഗ്രസിലേക്ക് ചില നേതാക്കൾ തന്നെ വിളിച്ചു വരുത്തി. അവിടെ പന്തലിൽവച്ച് രാജേഷ് കൃഷ്ണ എന്നെ മർദിച്ചു. എന്നാൽ കേസെടുക്കാൻ പൊലീസ് തയാറായില്ല. എം വി ജയരാജൻ എന്തെങ്കിലും വിളിച്ചു പറയരുത്.
പാർട്ടിക്ക് കൊടുത്ത പരാതികൾ വായിച്ചു നോക്കണം. ഇപ്പോഴും പാർട്ടിയിൽ പ്രതീക്ഷയുണ്ട്. തോമസ് ഐസക്കുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റും രാജേഷ് കൃഷ്ണ കാണിച്ചിട്ടുണ്ട്. എനിക്ക് ലഭിച്ച വക്കീൽ നോട്ടീസിന് മറുപടി നൽകും എന്നും ഷര്‍ഷാദ് പറഞ്ഞു.
പാർട്ടി സെക്രട്ടറിയുടെ മകനിൽ നിന്ന് കത്ത് ചോർന്നു എന്നാണ് സംശയമെന്നും സംശയം മാത്രമാണ്, പാർട്ടി കോൺഗ്രസിന് ശേഷം മറ്റു നേതാക്കൾ എല്ലാം രാജേഷ് കൃഷ്ണയിൽ നിന്ന് അകൽച്ച സൂക്ഷിച്ചിരുന്നു. മാധ്യമങ്ങളിൽ താൻ പറയുന്നതിന്റെ ചില ഭാഗങ്ങൾ മാത്രം വരുന്നത് കൊണ്ടാണ് ഇന്ന് വാർത്താസമ്മേളനം നടത്തുന്നതെന്നും ഷര്‍ഷാദ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്