തൃശ്ശൂർ ഒല്ലൂരിൽ ട്രെയിൻ യാത്രയ്ക്കിടെ പോസ്റ്റിൽ തലയിടിച്ച് യുവാവിന് ഗുരുതര പരിക്ക്.പോസ്റ്റിൽ തലയിടിച്ച യുവാവ് ട്രെയിനിന് അകത്തേക്ക് തെറിച്ചുവീണു. ചവിട്ടുപടിയിൽ നിന്ന് ഡോറിലൂടെ പുറത്തേക്ക് തലയിട്ടു നോക്കിയപ്പോളായിരുന്നു അപകടം.ട്രെയിൻ തൊട്ടടുത്ത സ്റ്റേഷൻ ആയ തൃശ്ശൂരിൽ എത്തിയതോടെ റെയിൽവേ പോലീസ് യുവാവിനെ തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു . പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.തലയിൽ ആഴത്തിൽ ഉണ്ടായ മുറിവിൽ നിന്നും വാർന്ന രക്തം ട്രെയിനിൽ തളംകെട്ടി കിടക്കുന്ന നിലയിലാണ്. അതേസമയം പരിക്കേറ്റ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കന്യാകുമാരി – പൂനെ ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ അഞ്ചു മണിയോടെ ആയിരുന്നു സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്