പാലക്കാട്: തനിക്കെതിരായ പീഡന പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. 2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും സി കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.
കോടതി തള്ളിയ പരാതിയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയർത്തിക്കൊണ്ടുവന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി
സ്വത്ത് തർക്കത്തിന്റെ ഭാഗമായി ഉയർന്ന പരാതി കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. വ്യാജ പരാതികൾ നൽകിയവർക്കെതിരെയും വാർത്ത പ്രചരിപ്പിച്ചവർക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
സന്ദീപ് വാര്യർ ബിജെപിയിൽ ഉണ്ടായിരുന്നപ്പോഴും ഇതേ പരാതി ഉയർത്തിപ്പിടിച്ചിരുന്നു. സിപിഐഎം നേതാവായിരുന്നു എതിർകക്ഷിയുടെ അഭിഭാഷകൻ എന്നും സി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
പാലക്കാട് സ്വദേശിനിയാണ് സി കൃഷ്ണകുമാറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്