കൊച്ചി: എ ഐ ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി.
ആരോപണം തെളിയിക്കുന്നതിൽ ഹർജിക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞു.
ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണത്തിൽ അന്വേഷണ ആവശ്യം നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് നിതിൻ ജംദർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. എ ഐ ക്യാമറ സ്ഥാപിക്കുന്നതിന് ഉൾപ്പെടെ നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നൽകിയത് എന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രധാന വാദം.
പദ്ധതിയിൽ 132 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. പദ്ധതിക്ക് സർക്കാർ 2020 ഏപ്രിൽ 27ന് നൽകിയ ഭരണാനുമതിയും സേഫ് കേരള പദ്ധതിക്കു സമഗ്രഭരണാനുമതി നൽകിയ 2023 ഏപ്രിൽ 18ലെ ഉത്തരവും റദ്ദാക്കണമെന്നും ആയിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രധാന ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്