കാസർകോട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
യുവതി തന്റെ എല്ലാ സ്വകാര്യതയും നിലനിർത്താനാണ് ഇമെയിൽ മുഖേന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പരാതി നൽകിയത്.
എന്നാൽ ആരോപണ വിധേയനായ സി. കൃഷ്ണകുമാർ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും ഇത് നിയമ ലംഘനമാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.
ഇരയെ ഭയപ്പെടുത്താനാണ് കൃഷ്ണകുമാര്‍ വിവരങ്ങള്‍ പുറത്തുവിട്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഈ സംഭവത്തില്‍ പൊലീസ് സ്വയം കേസെടുക്കാന്‍ തയ്യാറാകണം. കൃഷ്ണകുമാര്‍ പറഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. സിവില്‍ കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
നാളെ ഒരു സ്ത്രീയും തനിക്കെതിരെ പരാതി പറയാൻ വരരുത് എന്ന ഉദ്ദേശത്തോടെയാണ് കൃഷ്ണകുമാർ യുവതിയുടെ വിവരം പരസ്യമായി വെളിപ്പെടുത്തിയത്. അതിജീവിതയുടെ വിശദാംശം പുറത്തുവിട്ട കൃഷ്ണകുമാറിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്