ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഊര്‍ജ ഉപഭോക്താവായ രാജ്യമാണ്. അതായത് ആവശ്യമായ ക്രൂഡ് ഓയിലിന്റേയും ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസിന്റേയുമൊക്കെ (എല്‍എന്‍ജി) 90 ശതമാനത്തോളം ഇറങ്ങുമതി ചെയ്യുന്ന രാജ്യം. നിലവില്‍ റഷ്യയേയും അറബ് രാഷ്ട്രങ്ങളേയും ഇന്ത്യ ഈ ഊര്‍ജ ആവശ്യകത നിറവേറ്റാനായി പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പ്രധാന ഊര്‍ജ്ജ വിതരണക്കാരനാകാന്‍ യുഎസിന് കഴിയുമെന്നാണ് ഒരു യുഎസ് എംബസി ഉദ്യോഗസ്ഥ വ്യക്തമാക്കുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍, ഇന്ത്യയിലെ യുഎസ് എംബസി ഊര്‍ജ സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കുമായി ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും യുഎസ് എംബസിയിലെ പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഷിയാബിംഗ് ഫെങ് വ്യക്തമാക്കി. ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (ഐഎസിസി) ഊര്‍ജ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷിയാബിംഗ് ഫെങ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
ഭാവിയിലേക്ക് നോക്കുമ്പോള്‍, ഇന്ത്യയുടെ ഊര്‍ജ സുരക്ഷയും സാമ്പത്തിക വളര്‍ച്ചയും കൈവരിക്കാന്‍ യുഎസ് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്ത് ഇന്ത്യയുമായി സഹകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ പറഞ്ഞതായി ബിസിനസ് ലൈന്‍ വ്യക്തമാക്കുന്നു. ക്രൂഡ് ഓയിലിനും എല്‍എന്‍ജിക്കും യുഎസ് ഇന്ത്യയുടെ പ്രധാന വിതരണക്കാരനായി മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍, അദ്ദേഹവും പ്രസിഡന്റ് ട്രംപും ആഗോള ഊര്‍ജ വിപണിയെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയും യുഎസും പ്രമുഖ ഉപഭോക്താവും ഉല്‍പ്പാദകനുമാണെന്ന് സ്ഥിരീകരിക്കുകയും ഊര്‍ജ സുരക്ഷയ്ക്കായി ഉഭയകക്ഷി പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇതില്‍ ഓയില്‍, ഗ്യാസ്, ന്യൂക്ലിയര്‍ ഊര്‍ജം എന്നിവ ഉള്‍പ്പെടുന്നു.
ആഗോള ഊര്‍ജ ലാന്‍ഡ്‌സ്‌കേപ്പ് വലിയ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഭൗമരാഷ്ട്രീയ അസ്ഥിരത, വിപണി തടസ്സങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ സുരക്ഷിതമായ ഊര്‍ജ സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. ഇന്ത്യയും യുഎസും ഊര്‍ജ സ്രോതസ്സുകളെ വൈവിധ്യവല്‍ക്കരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രകൃതി വാതകം, ന്യൂക്ലിയര്‍ ഊര്‍ജം, ഉയര്‍ന്നുവരുന്ന ഊര്‍ജ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ യുഎസിന്റെ വൈദഗ്ധ്യം ഇന്ത്യയുടെ ഊര്‍ജ സുരക്ഷയ്ക്കും ഗ്രിഡ് ആധുനികവല്‍ക്കരണ ലക്ഷ്യങ്ങള്‍ക്കും സഹായകമാകും. യുഎസ് കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് പുറമെ, ഇന്ത്യന്‍ കമ്പനികളുമായി പങ്കാളിത്തത്തില്‍ ഊര്‍ജ സുരക്ഷയും ഗ്രിഡ് ആധുനികവല്‍ക്കരണവും മെച്ചപ്പെടുത്താന്‍ കഴിയും.
റഷ്യയുടെ വിതരണത്തിന് ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാല്‍ പരമ്പരാഗ വ്യാപാര പങ്കാളികളായ ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നീ രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യ കൂടുതല്‍ ഇറക്കുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിലവില്‍ ഇറക്കുമതി വിഹിതത്തില്‍ അഞ്ചാം സ്ഥാനത്തുള്ള യുഎസിന്റെ നീക്കം ഇന്ത്യയുടെ പ്രധാന വിതരണക്കാരായി മാറാനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്