തിരുവനന്തപുരം: ജനവാസ മേഖലകൾക്ക് ഭീഷണിയാകുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മനേക ഗാന്ധി രംഗത്ത്.
പദ്ധതി മോശമാണെന്നും അഞ്ച് വർഷത്തിനകം ഇത് കേരളത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മനേക ഗാന്ധി പറഞ്ഞു.
കാട്ടുപന്നികൾ ഇല്ലാതായാൽ കടുവകൾ വനങ്ങളിൽ നിന്ന് പുറത്തുവരുമെന്നും ആടുകളെയും പശുക്കളെയും വേട്ടയാടുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഒരു വർഷത്തിനുള്ളിൽ എല്ലാ വന്യജീവികളും ഇല്ലാതാകുമെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുള്ള തുറന്ന കത്തിലൂടെയാണ് മനേക ഗാന്ധിയുടെ വിമർശനം.
വനവിസ്തൃതി കുറയുന്നതിനാൽ മഴ കേരളത്തെ മുക്കിക്കളയുമെന്നും ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, പേമാരി എന്നിവയെ അതിജീവിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും മനേക കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്