രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് മാംസവും മറ്റ് നോൺ-വെജിറ്റേറിയൻ ഉൽപ്പന്നങ്ങളും വിൽക്കുന്നത് നിരോധിച്ചു രാജസ്ഥാൻ സർക്കാർ. പർയുഷൺ ഉത്സവത്തിന്റെയും അനന്ത ചതുർദശിയുടെയും ഭാഗമായാണ് സർക്കാർ ഉത്തരവ്.
പർയുഷൺ ഉത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 28 നും സെപ്റ്റംബർ 6 നും കശാപ്പുശാലകളും മട്ടൺ-ചിക്കൻ കടകളും രണ്ട് ദിവസത്തേക്ക് അടച്ചിരിക്കും.
ആദ്യമായാണ് ഈ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മുട്ട വിൽപ്പന നിരോധിച്ചിരിക്കുന്നത്. മതസംഘടനകളുടെ ആവശ്യപ്രകാരമാണ് ഈ രണ്ട് ദിവസങ്ങളിൽ മാംസത്തിന്റെയും മുട്ടയുടെയും വിൽപ്പന നിരോധിക്കാൻ തീരുമാനിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ, കൃഷ്ണ ജന്മാഷ്ടമി ദിനമായ ഓഗസ്റ്റ് 16 ന് നഗരത്തിൽ മൃഗങ്ങളെ കൊല്ലുന്നതിനും മാംസം വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തുന്നതായി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലും ഓഗസ്റ്റ് 20 ന് ഉത്സവങ്ങൾ കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ നിരവധി മുനിസിപ്പാലിറ്റികൾ മാംസ വിൽപ്പന നിരോധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം നൽകുന്ന സാമ്പത്തിക ആഘാതം ഇനിയാണ് വരാനിരിക്കുന്നത്; ആഗോള വിപണികൾ കടുത്ത
വായ്പയെടുത്തവർക്ക് ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റമില്ലാതെ ആർബിഐ; നിങ്ങളുടെ ഇഎംഐയിൽ എന്ത് മാറ്റമുണ്ടാകും?
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു
ബാങ്ക് അക്കൗണ്ടുകൾ ഇനി മുന്നറിയിപ്പില്ലാതെ ഫ്രോഡ് എന്ന് മുദ്രകുത്താം; സുപ്രീം കോടതിയുടെ നിർണ്ണായക