സംവിധായകൻ പ്രിയദർശൻ വിരമിക്കുന്നുവെന്ന് സൂചന. 100-ാമത്തെ ചിത്രത്തിന് ശേഷം താൻ വിരമിക്കാമെന്നാണ് കരുതുന്നതെന്ന് പ്രിയദർശൻ പറഞ്ഞു.
ഹേരാ ഫേരി’ എന്ന സിനിമയുടെ മൂന്നാം ഭാഗത്തിനായി നിർമാതാക്കൾ തന്നെ നിർബന്ധിക്കുന്നുണ്ട്. അതിനാൽ, ആ ചിത്രം കൂടി സംവിധാനം ചെയ്ത ശേഷം താൻ വിരമിച്ചേക്കുമെന്നും ക്ഷീണിതനാവുകയാണെന്നും പ്രിയദർശൻ പറഞ്ഞു.
നിലവിൽ, ‘ഹായ്വാൻ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ. സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ അതിഥി താരമായി മോഹൻലാൽ എത്തുമെന്നും സംവിധായകൻ സ്ഥിരീകരിച്ചിട്ടുണ്ട്. ആരാധകർക്ക് വൻ സർപ്രൈസുമായാകും മോഹൻലാൽ എത്തുകയെന്നും പ്രിയദർശൻ പറഞ്ഞു. പ്രിയദർശന്റെ 99-ാമത് ചിത്രമാണ് ഹായ്‌വാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്