ഹൈദരബാദ്: തെലങ്കാനയിൽ ഗർഭിണിയായ ഭാര്യയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ഭർത്താവ് പുഴയിൽ ഉപേക്ഷിച്ചതായി റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം ശരീരഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുന്നതിനിടെയാണ് പ്രതി മഹേന്ദർ പിടിയിലായത്. ഹൈദരാബാദിലെ മെഡിപ്പള്ളിയുടെ പ്രാന്തപ്രദേശമായ ബാലാജി ഹിൽസിലാണ് അതിക്രൂര കൊലപാതകം നടന്നത്.
അതേസമയം പിടിയിലാകും മുൻപായി യുവതിയുടെ തലയും കൈകളും കാലുകളും ഇയാൾ മൂസി നദിയിൽ വലിച്ചെറിഞ്ഞിരുന്നു. കൊല്ലപ്പെട്ട 21 കാരിയായ സ്വാതി അഞ്ച് മാസം ഗർഭിണിയായിരുന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അടുത്തിടെയാണ് വികാരാബാദ് ജില്ലയിലെ കാമറെഡ്ഡിഗുഡ നിവാസികളാണ് സ്വാതിയും മഹേന്ദറും വിവാഹതിരായത് എന്നാണ് പുറത്തു വരുന്ന വിവരം. പ്രണയവിവാഹത്തിന് പിന്നാലെ ഇവർ ബാലാജി ഹിൽസിലേക്ക് താമസം മാറുകയായിരുന്നു. ക്രൂരകൃത്യത്തിന് പിന്നാലെ ഇയാൾ സഹോദരിയെ വിളിച്ച് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞു. എന്നാൽ സഹോദരിക്ക് സംശയം തോന്നിയതോടെ ബന്ധുവിനെ വിളിച്ച് വിവരമറിയിച്ചു.
തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ മഹേന്ദർ വീണ്ടും ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന കാര്യം ഭർത്താവ് സമ്മതിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്