'രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുമെന്നാണ് താന്‍ കരുതിയത്'; പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഉമ തോമസ്

AUGUST 25, 2025, 1:05 AM

ലൈംഗിക വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസ് രംഗത്ത്. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ തന്നെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയത് എന്നും എന്നാല്‍ അതുണ്ടായില്ല എന്നും അതുകൊണ്ടാണ് കഴിഞ്ഞ ദിവസം താന്‍ പ്രതികരിച്ചതെന്നും ആണ് ഉമ തോമസിന്റെ പ്രതികരണം.

'എന്റെ പ്രതികരണം ഞാന്‍ പറഞ്ഞു കഴിഞ്ഞു. പറയാനുള്ളത് ഇന്നലെ തന്നെ വളരെ കൃത്യമായി പറഞ്ഞതാണ്. എന്റെ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്. പക്ഷെ എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി തീരുമാനിക്കട്ടെ. മിനിഞ്ഞാന്ന് തന്നെ അദ്ദേഹം രാജിവെക്കുമെന്നാണ് വിചാരിച്ചത്. പത്ര സമ്മേളനം നടത്തുമ്പോള്‍ ഒരു ക്ലാരിറ്റി ഉണ്ടാകുമെന്നാണ് വിചാരിച്ചത്. പക്ഷെ അതുണ്ടായില്ല എന്നതുകൊണ്ടാണ് ഇന്നലെ എന്റെ അഭിപ്രായം പറഞ്ഞത്' എന്നും ഉമ തോമസ് പറഞ്ഞു.

എന്നാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് പറഞ്ഞതിന് പിന്നാലെ ഉമ തോമസിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന് കടുത്ത സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. വിവിധ കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അധിക്ഷേപ പരാമര്‍ശവുമുണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam