റോയ്പൂര്‍: ജോലിയില്ലാതെ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഭര്‍ത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് വ്യക്തമാക്കി ഛത്തീസ്ഗഢ് ഹൈക്കോടതി. ദുര്‍ഗ് സ്വദേശികളായ ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിർണായക പരാമര്‍ശം.
ജോലി നഷ്ടപ്പെട്ടതിനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയിരിക്കുമ്പോള്‍ ഭര്‍ത്താവിനെ പരിഹസിക്കുക, കാരണങ്ങളില്ലാതെ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് പോവുക, കോടതി നടപടിക്രമങ്ങളില്‍ കൃത്യമായി ഹാജരാകാതിരിക്കുക എന്നീ കാര്യങ്ങള്‍ പരിഗണിച്ച് ആണ് കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചത്. ജസ്റ്റിസ് രജനി ദുബെ, ജസ്റ്റിസ് അമിതേന്ദ്ര കിഷോര്‍ പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്