വീട് വാടകയ്ക്ക് എടുത്ത് ലീസിന് മറിച്ചു നൽകി കോടികൾ തട്ടി:   സ്ത്രീ ഉൾപ്പെടെ 2 പേർ പിടിയിൽ 

AUGUST 24, 2025, 8:33 PM

കോഴിക്കോട് :  കോഴിക്കോട് ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വീട് വാടകയ്ക്ക് എടുത്ത് ലീസിന് മറിച്ചു നൽകി കോടികൾ തട്ടിയ സംഭവത്തിൽ  സ്ത്രീ ഉൾപ്പെടെ 2 പേർ പിടിയിൽ. 

 വീട് വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ പണയത്തിനു മറിച്ചുനൽകുകയാണ് തട്ടിപ്പിന്റെ രീതി. 2024 ഏപ്രിലിൽ പ്രതികൾ വാടകയ്ക്ക് എടുത്ത വീട് സ്വന്തം വീടാണെന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയിൽനിന്ന് 25 ലക്ഷം രൂപയും മേരി എന്ന യുവതിയിൽനിന്ന് 2.80 ലക്ഷം രൂപയും ശ്രുതി എന്ന യുവതിയിൽനിന്ന് 7 ലക്ഷം രൂപയും വാങ്ങി പണയത്തിന് നൽകുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ യുവതികൾ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 

പരാതിയ്ക്ക് പിന്നാലെ  കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59), വളയനാട് മാങ്കാവ് സ്വദേശി അൽ ഹിന്ദ് വീട്ടിൽ നിസാർ (38) എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. 

vachakam
vachakam
vachakam

 പ്രതികൾ രണ്ടോ മൂന്നോ മാസം വീടിന് വാടക നൽകിയശേഷം മുങ്ങുന്നതിനാൽ വീട്ടുടമസ്ഥരും പണയത്തിനെടുത്തവരും പ്രാഥമികഘട്ടത്തിൽ തട്ടിപ്പ് മനസ്സിലാക്കാതെ പോയി. 

ഉടമസ്ഥരില്‍ നിന്ന് വീട് വാടകയ്ക്ക് വാങ്ങിയ ശേഷം മറ്റുള്ളവര്‍ക്ക് ഇതേ വീട് ലീസിന് നല്‍കി നടത്തിവന്ന തട്ടിപ്പിലൂടെ പ്രതികൾ കോടികൾ നേടിയിട്ടുണ്ടാകാമെന്ന സംശയമാണ് ഉയരുന്നത്. മെർലിനെതിരെ സാമ്പത്തിക തട്ടിപ്പ് സൂചന ലഭിച്ചതോടെ നിരവധി പേരാണു പൊലീസിൽ പരാതിയുമായി എത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam