ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ജോസ് മണക്കാട്ടും വൈസ് പ്രസിഡന്റായി കൊച്ചുമോൻ (ലൂക്ക്) ചിറയിലും ജോയിന്റ് ട്രഷററായി പ്രിൻസ് ഈപ്പൻ എന്നിവരെ തിരഞ്ഞെടുത്തു.
മൂന്ന് സ്ഥാനങ്ങളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടത്തിയുരുന്നത്. മറ്റു ഭാരവാഹികളെ തിരഞ്ഞെടുപ്പില്ലാതെ തന്നെ തിരഞ്ഞെടുത്തിരുന്നു.
പ്രസിഡന്റായി മത്സരിച്ച ജോസ് മണക്കാടിന് 1092ഉം, കൊച്ചുമോൻ (ലൂക്ക്) ചിറയിലിന് 1018ഉം പ്രിൻസ് ഈപ്പന് 878 വോട്ടുകളാണ് ലഭിച്ചത്.
മികച്ച സംഘാടകനും പ്രാസംഗീകനുമായ ജോസ് മണക്കാട്ട് അമേരിക്കൻ മലയാളി സമൂഹത്തിന്റെ നിറസാന്നിദ്ധ്യമാണ്. ഫോമയുടെ മുൻ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ജോസ് മണക്കാട് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ മുഖ്യസംഘാടകരിൽ ഒരാളാണ്.
സെക്രട്ടറിയായി ബിജു മുണ്ടക്കൽ, ജോയിന്റ് സെക്രട്ടറിയായി സാറാ അനിൽ, ട്രഷററായി അച്ചൻകുഞ്ഞ് മാത്യു എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് ഭാരവാഹികൾ.
സി.എം.എ മുൻ പ്രസിഡന്റുമാരായ പി.ഒ. ഫിലിപ്പ് (ചെയർമാൻ), ജോയി വാച്ചാച്ചിറ, ജോൺസൺ കണ്ണൂക്കാടൻ, സണ്ണി വള്ളിക്കളം, ലെജി പട്ടരുമഠത്തിൽ എന്നിവരാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.
ഡയറക്ടർ ബോർഡിലേക്ക് ഡോ. സൂസൻ ചാക്കോ, ഡോ. സിമി ജെസ്‌റ്റോ ജോസഫ്, ഡോ. സുനിത നായർ, ഡോ. മധു വെണ്ണിക്കണ്ടം, ഡോ. എബ്രഹാം മാത്യു, അനിൽ മറ്റത്തിക്കുന്നേൽ, മാത്യൂസ് എബ്രഹാം, ജോളിച്ചൻ ജോസഫ്, സഞ്ജു മാത്യു, ജിനോയി മാത്യു, ജോജോ വെങ്ങാന്തറ, ജോജോ വെള്ളാനിക്കൽ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.
ഫിലിപ്പ് പുത്തൻപുരയിൽ, വർഗീസ് തോമസ് (സീനിയർ), ഷൈനി ഹരിദാസ്, ബീന ജോർജ്, നിഷ എറിക് (വിമൻസ്), കാൽവിൻ കവലക്കൽ, മേഘ ചിറയിൽ (യൂത്ത്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ എന്നിവർ ജോസ് മണക്കാട്ടിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ അഭിനന്ദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്