കൊച്ചി: എറണാകുളം കുട്ടമ്പുഴയിൽ യുവതിയെ ആൺ സുഹൃത്ത് തലക്കടിച്ചു കൊന്നു. ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്.
എളമ്പളശ്ശേരി സ്വദേശി മായയാണ് (38) മരിച്ചത് . സുഹൃത്ത് ജിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും വർഷങ്ങളായി ഒരുമിച്ച് താമസിച്ചുവരികയാണ്.
ഇന്നലെ രാത്രി ഇവരുടെ വീട്ടിൽ നിന്ന് കരച്ചിലും ബഹളങ്ങളും കേട്ടിരുന്നു. രാവിലെ നാട്ടുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അറസ്റ്റിലായ ജിജോയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്