പത്തനംതിട്ട: നിക്ഷേപകൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കോന്നി റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ കോൺഗ്രസിൻ്റെ പ്രതിഷേധ സമരം.
ബാങ്കിലെ നിക്ഷേപകൻ ആനന്ദൻ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പത്ത് ലക്ഷം രൂപയാണ് ആനന്ദന് ബാങ്കിൽ നിക്ഷേപമുള്ളത്.
ആനന്ദൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുകയാണ്. ബാങ്ക് ഭരണ സമിതി നിക്ഷേപകരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
ഈ മാസം പത്തിനായിരുന്നു നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് ആനന്ദൻ ആത്മഹത്യക്ക് ശ്രമിച്ചത്.
ആനന്ദന് 10 ലക്ഷം രൂപ കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിന്ന് ലഭിക്കാനുണ്ടെന്നും ഇത് ലഭിക്കാതെ വന്നതാണ് പിതാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്