ഏറ്റുമാനൂർ: ഷൈനിയുടെയും രണ്ട് പെൺമക്കളുടെയും ആത്മഹത്യയിൽ ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ ഇന്ന് ഏറ്റുമാനൂർ കോടതി തള്ളിയിരുന്നു.
അതേസമയം നോബിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമ്പോൾ വലിയ അസ്വസ്ഥനായിരുന്നുവെന്ന് വിവരം. റിമാൻഡിൽ കഴിഞ്ഞിരുന്ന തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ (44) 3 ദിവസത്തേക്കാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കടുത്ത കുറ്റബോധത്തിലാണ് നോബിയെന്നും ആദ്യ ഘട്ടത്തിൽ വഴങ്ങാതിരുന്ന നോബി ഇപ്പോൾ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.
സ്റ്റേഷനിലെ സെല്ലിനുള്ളിൽ പൊട്ടിക്കരയുകയായിരുന്നു നോബിയെന്നാണ് വിവരം. ഭക്ഷണത്തോടും മറ്റും വലിയ താൽപര്യം കാണിക്കാത്ത നോബി മത്സ്യമാംസാദികൾ ഉപേക്ഷിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്.
അതേസമയം കേസിൽ പരമാവധി ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 3 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന 13ന് വൈകുന്നേരം നോബിയെ തിരികെ കോടതിയിൽ ഹാജരാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്