കോഴിക്കോട്: ജാമിഅ: മർകസിന് കീഴിൽ പ്രവർത്തിക്കുന്ന തഖസ്സുസ്സ് ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീൻ: ശുഅ്ബ തഫ്സീർ, ശുഅ്ബ ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ലുഗ അറബിയ്യഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ: ഇൽമുൽ ഇദാറഃ, ഇൽമുന്നഫ്സ് എന്നീ വിഭാഗങ്ങളിലായി നടന്ന 2024 -25 അധ്യയന വാർഷിക പരീക്ഷയിൽ പങ്കെടുത്ത 1256 വിദ്യാർത്ഥികളിൽ 98 ശതമാനം പേർ വിജയിച്ചു. പ്രസ്തുത ഡിപ്പാർട്ട്മെന്റുകളിലെ റാങ്ക് നേടിയവർ യഥാക്രമം
ഒന്നാം റാങ്ക്: മുഹമ്മദ് യാസിർ പരുത്തിപ്പാറ, അബ്ദുൽ ബാസിത് മഴൂർ, ഹുസ്നുൽ ജമാൽ കിഴിശ്ശേരി, മുഹമ്മദ് തസ്ലീം മൊണ്ടേപടവ്, അർശദ് അലി ഉത്തർപ്രദേശ്, റാശിദ് അലി പുൽപറ്റ, ഫള്ലുദ്ദീൻ പുതുപൊന്നാനി.
രണ്ടാം റാങ്ക്: ആസിഫ് അച്ചങ്കി, മുഹമ്മദ് സ്വഫ് വാൻ ഇന്ത്യനൂർ, സഈദ് സൽമി കൽപേനി, ഫള്ലു റഹ്മാൻ മണ്ണാർക്കാട്, ശൗക്കത്ത് റസാ മധ്യപ്രദേശ്, മുഹമ്മദ് ശമ്മാസ് കക്കിടിപ്പുറം, സഹൽ പള്ളിയത്ത്.
മൂന്നാം റാങ്ക്: ഇസ്ഹാഖ് മൗലൂദ് പുര, ഖാജ മുഈനുദ്ദീൻ പൊന്നംകോട്, ഹബീബ് ഒതളൂർ, മുഹമ്മദ് കുറവന്തേരി, മുഹമ്മദ് കഫീൽ ഉത്തർപ്രദേശ്, മുഹമ്മദ് അബൂബക്കർ പാണത്തൂർ, സുഹൈൽ കൊടക്കാട്.
വിജയികളെ മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ചാൻസലർ സി. മുഹമ്മദ് ഫൈസി, പ്രോ -ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി അനുമോദിച്ചു. പരീക്ഷാഫലം www.jamiamarkaz.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് കൺട്രോളർ ഓഫ് എക്സാമിനേഷൻ അറിയിച്ചു. റീ വാല്ല്യേഷന് മാർച്ച് 16 വരെ അപേക്ഷിക്കാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്