ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ അഖില ലോകപ്രാർത്ഥനാ ദിനം ആചരിച്ചു

MARCH 12, 2025, 5:49 AM

ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അഖില ലോകപ്രാർത്ഥനാ ദിനം മാർച്ച് 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഷിക്കാഗോ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് പ്രൗഢഗംഭീരമായി ആചരിച്ചു. കൗൺസിൽ പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ബിജു യോഹന്നാൻ (കൺവീനർ), ജോയിസ് ചെറിയാൻ (കോഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി.

ഈ വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട ആപ്തവാക്യം, 'ഞാൻ നിന്നെ അതിശയകരമായി സൃഷ്ടിച്ചിരിക്കുന്നു' (സങ്കീർത്തനം 139:14) ആസ്പദമാക്കി ഡോക്ടർ ഷെറിൻ തോമസ് കൊച്ചമ്മ (ലോമ്പാർഡ് മാർത്തോമ്മാ ചർച്ച്) മുഖ്യ പ്രഭാഷണം നടത്തി.

നാം ഓരോരുത്തരും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടും സംരക്ഷിക്കപ്പെട്ടും, സ്‌നേഹിക്കപ്പെട്ടും ഇരിക്കുന്നു. ഈ തിരിച്ചറിവിലേക്ക് നമ്മെ ക്ഷണിക്കുകയും,  ഈ ശ്രേഷ്ഠമായ സത്യം നാം സ്വീകരിക്കപ്പെടുമ്പോൾ, നമ്മുടെ ജീവിത വീക്ഷണങ്ങൾ മാറ്റപ്പെടുകയും നാം തന്നെ പ്രശോഭിതരായി മറ്റുള്ളവരിലേക്ക് പ്രസരിക്കപെടുകയും ചെയ്യും എന്ന് കൊച്ചമ്മ ഉദ്‌ഘോഷിച്ചു. 2025ലെ അഖില ലോക പ്രാർത്ഥന ദിനം ഉദ്ദേശിച്ചത് പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കുക്ക് ദ്വീപിലെ സഹോദരിമാരുടെ സാംസ്‌കാരിക ഉന്മനം പുറം ലോകത്തെ അറിയിക്കുക എന്നുള്ളതായിരുന്നു. 

vachakam
vachakam
vachakam

മാർത്തോമ്മാ ചർച്ച്  ഗായകസംഘം ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും, ഇടവക സേവികാ സംഘം, കുക്ക് ദീപിനെ ആസ്പദമാക്കിയുള്ള സ്‌കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. കൗൺസിൽ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു, ജോയിന്റ് സെക്രട്ടറി ബെഞ്ചമിൻ തോമസ്, ട്രഷറർ ജോർജ് മാത്യു, മറ്റു കൗൺസിൽ അംഗങ്ങൾ ഉൾപ്പടെ ഏകദേശം 250ൽപരം ആളുകൾ പങ്കെടുത്തു. പാരിഷ് ഹാളിൽ നടന്ന കാപ്പി സൽക്കാരത്തോടെ അഖിലലോക പ്രാർത്ഥന ദിനം സമാപിച്ചു.

സാം തോമസ്, ജോൺസൻ വള്ളിയിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam