മെഡിക്കൽ സ്റ്റോർ  അടിച്ചുതകർത്ത സംഭവത്തിന് പിന്നിൽ ലഹരിയല്ല

MARCH 12, 2025, 2:51 AM

തിരുവനന്തപുരം:  നെയ്യാറ്റിൻകരയിൽ മെഡിക്കൽ സ്റ്റോർ  അടിച്ചുതകർത്തതിന് പിന്നിൽ ലഹരിയല്ലെന്ന് പൊലീസ്.   ഫാർമസിയിലെ ജീവനക്കാരനോടുള്ള വൈരാഗ്യത്തിലാണ് ഷോപ്പ്  അടിച്ചു തകർത്തതെന്നും  പ്രതികൾ പൊലീസിനോട് പറഞ്ഞു.

ഫാർമസി ജീവനക്കാരനുമായി പ്രതികൾക്ക് വൈരാഗ്യമുണ്ടെന്ന് പൊലീസ് സ്‌ഥിരീകരിച്ചു. തിങ്കളാഴ്‌ച പുലർച്ചെയാണ് നെയ്യാറ്റിൻകരയിലെ അപ്പോളോ ഫാർമസി നാല് യുവാക്കൾ ചേർന്ന് അടിച്ച് തകർത്തത്.

ലഹരിയടങ്ങിയ മരുന്ന് ചോദിച്ചിട്ട് നൽകാത്തതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നായിരുന്നു ഫാർമസി പൊലീസിൽ നൽകിയ പരാതി. എന്നാൽ പ്രതികളെ പിടികൂടിയതോടെ ലഹരി പ്രശ്‌നമല്ലെന്ന് വ്യക്തമായി. 

vachakam
vachakam
vachakam

 മാരായമുട്ടം സ്വദേശി നന്ദു, ധനുവച്ചപുരം സ്വദേശി ശ്രീരാജ്, നെടിയാംകോട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. ഇവർ മറ്റു ചില കേസുകളിലും പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. 

ഫാർമസിയിലെ ഒരു ജീവനക്കാരൻ പ്രതികളുടെ സുഹൃത്തിനെ കുത്തിയ കേസിൽ പ്രതിയാണ്. ഇതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പ്രതികളുടെ മൊഴി. ആക്രമണം നടത്തിയശേഷം ഇവർ ഉദ്ദേശിച്ചയാൾ ഫാർമസിയിൽ ഇല്ലെന്നു മനസ്സിലാക്കി സംഘം പിൻവാങ്ങുകയായിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam