പോക്‌സോ കേസ് പ്രതിയായ യുവതി വ്യാജ പേരില്‍ ഒളിവില്‍; എം.ഡി.എം.എ കേസിലെ കൂട്ടുപ്രതികള്‍ തൃശൂരില്‍ പിടിയില്‍

OCTOBER 5, 2026, 10:59 PM

ഇരിട്ടി: കൂട്ടുപുഴയില്‍ വന്‍ ലഹരിമരുന്ന് വേട്ടയ്ക്കിരയായ കേസിലെ പ്രധാന കൂട്ടുപ്രതികളെ പോലീസ് സാഹസികമായി പിടികൂടി. പോക്‌സോ കേസില്‍ പ്രതിയായി വ്യാജ രേഖകള്‍ ചമച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയും സുഹൃത്തുമാണ് തൃശ്ശൂര്‍ ജില്ലയുടെ അതിര്‍ത്തിയില്‍വെച്ച് ഇരിട്ടി പോലീസിന്റെ വലയിലായത്. വടകര കരക്കാട് സ്വദേശി കെ. സാബിറ (36), കോട്ടയം കടനാട് ചെമ്മായത്ത് മുളയ്ക്കല്‍ സ്വദേശി സാവിയോ മാത്യു (26) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കൂട്ടുപുഴയില്‍വെച്ച് 192 ഗ്രാം എംഡിഎംഎയുമായി ഉളിക്കല്‍ സ്വദേശി മുബഷീര്‍, പെരിങ്കിരി സ്വദേശി റഹീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയത് സാബിറയാണെന്നും, ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍ നടന്നത് സാവിയോ മാത്യുവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിവരശേഖരണത്തിലാണ് സാബിറയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

മുമ്പ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയായ സാബിറ, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തി റോഷിനി സാവിയോ എന്ന വ്യാജ പേരില്‍ ആള്‍മാറാട്ടം നടത്തി വരികയായിരുന്നു. ഇവര്‍ക്ക് കര്‍ണാടക, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലെ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് മിസോറമിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ തൃശൂര്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലാകുന്നത്.

കണ്ണൂര്‍ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി എ. കുട്ടികൃഷ്ണന്റെ നിര്‍ദേശ പ്രകാരം ഇരിട്ടി ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേഷ്, പ്രൊബേഷന്‍ വനിതാ എസ്.ഐ ഭവിന, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ഷൗക്കത്തലി, അനൂപ്, നിസാമുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam