ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണം;  അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ 

OCTOBER 5, 2026, 9:11 PM

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ഹസീന മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. 

ഹെർണിയ സർജറിക്ക് വിധേയ ആയി ചികിത്സയിൽ കഴിയവേയാണ് ഹസീന മരിച്ചത്. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യം താക്കോൽദ്വാര ശസ്ത്രക്രിയയും പിന്നീട് വയറുതുറന്നുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു. ഇതിനിടെ പിഴവുണ്ടായി എന്നാണ് കുടുംബത്തിൻറെ പരാതി. 

അന്വേഷണത്തിനായി മൂന്ന് ഡോക്ടർമാരുടെ സംഘത്തെയാണ് നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. പി കെ തോമസ്, ഡോ. എസ് ഹാരിജ, തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ. സി രവീന്ദ്രൻ എന്നിവരുടെ സംഘമാണ് അന്വേഷിക്കുക. അതിവേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.  

vachakam
vachakam
vachakam

കഴിഞ്ഞ മാസം 18 നാണ് സർജറി നടത്തിയത്. ഡിസ്ചാർജ് ചെയ്തതിന് ശേഷവും കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ചെയ്ത് സ്ഥലത്ത് അണുബാധയുണ്ടായതിനെ തുടർന്ന് വയർ തുറന്നു ശസ്ത്രക്രിയ ചെയ്തു. ഇതിനിടെയുണ്ടായ പിഴവ് എന്നാണ് കുടുബത്തിൻറെ പരാതി. എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ല എന്നാണ് ആശുപത്രിയുടെ വിശദീകരണം.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam