തിരുവനന്തപുരം: കന്‍റോൺമെന്‍റ് സി ഐ സതീഷ് കുമാറിനും എസ്ഐ ജി ഗോകുലിനും കാരണം കാണിക്കൽ നോട്ടീസ് നല്‍കി. പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
നാല് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ കാണിക്കൽ നോട്ടീസിൽ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കേസിലെ പ്രതിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ നന്ദനെ, എസ് ഐ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് സി ഐ സതീഷ് കുമാര്‍ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടിരുന്നു. രണ്ട് കാര്യങ്ങളും സേനയുടെ അച്ചടക്കം ലംഘിച്ചുള്ളതാണെന്ന് സെപ്ഷ്യല്‍ ബ്രാഞ്ചിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
