തിരുവനന്തപുരം: ചിറയിന്‍കീഴിലെ യുവാവിന്റെ മരണം പൊലീസ് മർദനം മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൂടുതൽ പരിശോധനകൾക്കായി സജിയുടെ ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ചല്ലിമുക്ക് സ്വദേശി സജി മരിക്കുന്നത്. സജിയുടെ മരണം പൊലീസ് മർദനത്തെ തുടർന്നെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സജിയെ ആക്രമിച്ചെന്നായിരുന്നു കുടുംബം പറഞ്ഞത്. സജിയുടെ ശരീരമാസകലം പൊലീസ് സംഘം മർദിച്ചെന്നും ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കിയിരുന്നു.
എന്നാൽ മരിച്ച സജിക്ക് കടുത്ത അണുബാധയുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. സജി ന്യൂമോണിയ ബാധിതനായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രദേശവാസിയായ വയോധികനെ പൊലീസ് മര്‍ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ എത്തിയതായിരുന്നു സജി. 'പൊലീസിനെ പിടിച്ചുമാറ്റാന്‍ നീ ആരാടാ എന്ന് ആക്രോശിച്ച് സജിക്ക് നേരെ പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഹൃദ്രോഗിയാണെന്ന് സജി അറിയിച്ചിട്ടും പൊലീസ് മര്‍ദനം തുടര്‍ന്നതായും നാട്ടുകാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
