മാസപ്പടി കേസ്;   മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് നോട്ടീസ്

OCTOBER 5, 2026, 11:38 PM

കൊച്ചി: മാസപ്പടി കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യൽ തുടങ്ങുകയാണ്. മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് എസ്ഐടി സംഘം നോട്ടീസ് നൽകി. ഹസൻ വാരിസ്, നിഖിൽ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകൾ പരിശോധിക്കുകയാണ് എസ്ഐടിയുടെ ആദ്യ ദൗത്യം. അന്വേഷണത്തിന് ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചാകും കേസ് എടുക്കുന്നതിൽ തീരുമാനം. 

മാസപ്പടി കേസിൽ പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാർശ ചെയ്തത്. ഹവാലയിൽ ഊന്നിയാകും എസ്ഐടിയുടെ ആദ്യ അന്വേഷണം. 

അതേസമയം മാസപ്പടി അഴിമതി ആരോപണങ്ങളിൽ പിണറായി വിജയൻ, മുഹമ്മദ്‌ റിയാസ് എന്നിവർക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്തിയിരുന്നു. ഇഡി കൈമാറിയ ഡയറിക്കുറിപ്പ് വെച്ച് അഴിമതിക്ക് കേസ് എടുക്കാനാകില്ലെന്നും പ്രഥമിക പരിശോധനയക്ക് ശേഷം കേസ് എടുക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ.

vachakam
vachakam
vachakam

ഇഡി കത്തിൽ കേസ് വൈകുന്നതിനെതിരായ ഹർജിയിലാണ് സര്‍ക്കാര്‍ നിലപാട് ആവർത്തിച്ചത്. മൊഴികളടക്കം കേസ് എടുക്കാനുള്ള വിവരങ്ങൾ ഇഡി കൈമാറിയിട്ടുണ്ടല്ലോ എന്ന് ഹൈക്കോടതിയും ചോദിച്ചു. പ്രാഥമിക പരിശോധന നടത്തിയിട്ടാണ് തെളിവ് നൽകിയതെന്നും വീണ്ടും പരിശോധന നടത്തുന്നത് എന്തിനെന്നുമായിരുന്നു ഇഡിയുടെ ചോദ്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam