എകെജി സെൻറർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പ് 

OCTOBER 5, 2026, 8:37 PM

 തിരുവനന്തപുരം: തലസ്ഥാനത്തെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും പഴയ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസും സ്ഥിതിചെയ്യുന്ന ഭൂമി ഇന്ന്   രാവിലെ 10 മണിക്ക് സർവേ നടത്തി അളന്ന് തിട്ടപ്പെടുത്തും. ഭൂമി കയ്യേറ്റ ആരോപണത്തിൽ ആർ. ശശികുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി.  

 ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യു വകുപ്പ് ഒരുങ്ങുന്നത്. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്ന പരാതിയിൽ ആണ് നടപടി. 

 1992 ൽ ചെറിയാൻ ഫിലിപ്പിൻറെ പരാതിയിൽ അന്നത്തെ വി സിയായ ജെ വി വിളനിലം, ഭൂമി അളക്കാനുള്ള നടപടി തുടങ്ങിയിരുന്നു. എന്നാൽ വ്യാജ ഡിഗ്രി ആരോപണവും കടുത്ത സമരങ്ങളും ഉയർന്നതോടെ ഭൂമി അളക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. 1987 ലെ നായനാർ സർക്കാരിൻറെ കാലത്ത് ഭൂമി വിവാദം കരണുകാരനും ഉമ്മൻചാണ്ടിയും ഉൾപ്പെടെ നിയമസഭയിൽ ഉയർത്തിയെങ്കിലും ഭൂമി അനുവദിച്ച ഉത്തരവ് മേശപ്പുറത്ത് വക്കാൻ സർക്കാർ തയ്യാറിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. 

vachakam
vachakam
vachakam

 അതേസമയം ഭൂമി അളക്കുന്ന സമയം സി പി എം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയക്കാൻ തഹസിൽദാർ ആവശ്യപ്പെട്ടു. 1977 ൽ എ കെ ആൻറണി സർക്കാരാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ ഈ ഭൂമിയിൽ പാർട്ടി ഓഫീസ് പണിതുവെന്നും അനുവദിച്ചതിൽ കൂടുതൽ ഭൂമി കൈയ്യേറിയെന്നടക്കമുള്ള പരാതികൾ ഉയർന്നതോടെ വിവാദമായി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി അനുമതി നൽകിയതോടെയാണ് ഇപ്പോൾ ഭൂമി അളക്കാനുള്ള നടപടിക്ക് തുടക്കമായത്.



vachakam
vachakam
vachakam


 


vachakam
vachakam
vachakam

 


 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam