തിരുവനന്തപുരം; യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി. എട്ട് പുതുമുഖങ്ങളെയാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.
എംഎല്‍എമാരായ വി കെ പ്രശാന്തും ജി സ്റ്റീഫനും ഒ എസ് അംബികയും മേയര്‍ ആര്യാ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡന്റ് അനൂപും ജില്ലാ കമ്മിറ്റിയിലുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായിരുന്നു.
സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
കോവളത്ത് ഇന്ന് വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സമ്മേളന നടപടിക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്