കൊച്ചി : നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ ലൈംഗിക പീഡന കേസിൽ കുറ്റപത്രം സമർപ്പിച്ചു. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബു വിനെതിരെ കുറ്റപത്രം.
ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച എസ്ഐടി ഇതുവരെ 7 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് നൽകിയത്.
മുകേഷിനെതിരെ ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് വടക്കാഞ്ചേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്