വയനാട്: വയനാട്ടിൽ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ഗഗാറിനെ മാറ്റി. കെ.റഫീഖാണ് പുതിയ സെക്രട്ടറി.
ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് സിപിഎം വയനാട്ടിലെ ജില്ലാ സെക്രട്ടറിയെ മാറ്റിയത്.
സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് റഫീഖ്.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായി. പതിനൊന്നിനെതിരെ പതിനാറ് വോട്ടുകൾക്കാണ് പി ഗഗാറിനെതിരെ കെ റഫീഖിൻ്റെ വിജയം. 27 അംഗ ജില്ലാകമ്മിറ്റിയിൽ കമ്മിറ്റിയിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്.
പികെ രാമചന്ദ്രൻ, സി യൂസഫ്, എൻപി കുഞ്ഞുമോൾ, പിഎം നാസർ, പികെ പുഷ്പൻ എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്