പത്തനംതിട്ട: പന്തളം നഗരസഭയിൽ ബിജെപി വീണ്ടും ഭരണം ഭരണം നിലനിർത്തി. നഗരസഭ ചെയർമാനായി ബിജെപി കൗൺസിലർ അച്ചൻകുഞ്ഞ് ജോൺ തിരഞ്ഞെടുക്കപ്പെട്ടു.
എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത് മൂലം മുൻ ചെയർപേഴ്സണും, വൈസ് ചെയർപേഴ്സണും രാജിവെച്ചതിനെത്തുടർന്നാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് ബിജെപി കൗൺസിലർമാരെ ജില്ലാ നേതൃത്വം പ്രത്യേക വാഹനത്തിലാണ് എത്തിച്ചത്.
19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രൻ്റെ വോട്ടും ബിജെപിക്ക് ലഭിച്ചു.
എൽഡിഎഫിലെ ലസിത ടീച്ചർക്ക് 9 വോട്ടുകളാണ് ലഭിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്