ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക ഹാളിൽ
യുവജനങ്ങൾക്കായി ക്രിസ്തുമസ് കൂട്ടായ്മ സംഘടിപ്പിച്ചു. യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഷിക്കാഗോ സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് ഇടവകകളിലെ 18നും 40നും മദ്ധ്യേ പ്രായമായ യുവജനങ്ങളെയും യങ്ങ് കപ്പിൾസിനെയും ഉദ്ദേശിച്ചാണ് ' മെറി ഫ്രണ്ട്‌സ് ' കൂട്ടായ്മ സംഘടിപ്പിച്ചത്.
ഡിസംബർ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ വിപുലമാല പരിപാടികൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ജെൻസൻ ഐക്കരപറമ്പിൽ, മെലിന്റ നെല്ലിക്കാട്ടിൽ, ഷെറിൽ താന്നിക്കുഴിപ്പിൽ എന്നിവർ സംഗമം കോർഡിനേറ്റ് ചെയ്തു. പങ്കെടുത്തവർക്കായി പ്രത്യേകം മത്സരങ്ങളും ചർച്ചകളും സ്‌നേഹവിരുന്നും ക്രമീകരിച്ചു.
ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്