തുടർക്കഥയാകുന്ന വെർച്വൽ അറസ്റ്റ് തട്ടിപ്പ്! ഐടി എൻജിനീയറിൽ നിന്ന് അഞ്ചുലക്ഷം തട്ടി 

OCTOBER 22, 2024, 5:52 AM

 തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്! വെർച്വൽ അറസ്റ്റിനെ പ്പറ്റി ജാ​ഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടും ചതിക്കുഴിയിൽ വീഴുന്നവരുടെ എണ്ണം കുറവല്ല. 

പേട്ടയിൽ താമസിക്കുന്ന കോട്ടയം സ്വദേശിയും ഐടി എൻജിനീയറുമായ യുവതിയാണ് കെണിയിൽ വീണത്.  മുംബൈ പൊലീസ് ചമഞ്ഞു വെർച്വൽ അറസ്റ്റ് നാടകം നടത്തി 5 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

 മുബൈയിൽ നിന്ന് ഇറാനിലേക്ക് അർമാൻ അലി എന്ന പേരിൽ അയച്ച പാഴ്സലിൽ നിന്ന് കസ്റ്റംസ് വിഭാഗം ലഹരി  പിടിച്ചെടുത്തെന്നും പാഴ്സൽ അയയ്ക്കാൻ യുവതിയുടെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചെന്നുമായിരുന്നു ഭീഷണി. 

vachakam
vachakam
vachakam

പിന്നാലെ ഭീഷണിപ്പെടുത്തി ബാങ്ക് ആപ് വഴി 5 ലക്ഷം രൂപ ലോൺ എടുപ്പിച്ച് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു.

 മുംബൈയിൽ പോയിട്ടില്ലെന്നും പാഴ്സൽ അയച്ചിട്ടില്ലെന്നും യുവതി പറഞ്ഞപ്പോൾ പൊലീസുമായി കണക്ട് ചെയ്തു തരാമെന്ന് അറിയിച്ചു. തുടർന്ന്  മുംബൈ സൈബർ പൊലീസ് ക്രൈം വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ എന്ന് ഭാവിച്ച് ഒരാൾ വിഡിയോ കോളിൽ എത്തുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam