തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാർ റദ്ദാക്കി ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങിയ നടപടിയിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.
ഈ കാലയളവിൽ ആരിലൊക്കെ നിന്നാണ് ഉയർന്ന തുക നൽകി വൈദ്യുതി വാങ്ങിയതെന്ന് വിശദമായി പരിശോധിക്കണം. നിലവിൽ സംസ്ഥാനത്ത് 1200 മെഗാവാട്ടിൻറെ വൈദ്യുതി കുറവാണ് അനുഭവപ്പെടുന്നതെന്നും പ്രതിസന്ധി മറികടക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് ഭരണകാലത്ത് ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്നപ്പോൾ ഒപ്പിട്ട യൂണിറ്റിന് 4.29 രൂപയുടെ കരാറാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ റദ്ദാക്കിയത്. ഇതിനുശേഷമാണ് എട്ട് മുതൽ 14 രൂപ വരെ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കെഎസ്ഇബിയെ പൂർണമായും പൊതുമേഖലയിൽ നിലനിർത്തിക്കൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
