വന്ദേമാതരം സെമിനാർ പ്രതിഷേധത്തിനെതിരെ നടപടി;  5 വിദ്യാർഥികൾക്ക് സസ്പെൻഷൻ

OCTOBER 8, 2026, 9:41 AM

കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച സംഭവത്തിൽ വിദ്യാ‍ർഥികൾക്കെതിരെ നടപടി. 

സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. പ്രബന്ധ അവതരണം തടസ്സപ്പെട്ടതിനെ തുടർന്ന് പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്‌ടറുമായ കെ ശ്രീകുമാർ തന്നെയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

അഞ്ച് വിദ്യാർത്ഥികളെ രണ്ട് ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. സയിദ് അലി (എസ് എഫ് ഐ), ആവേദ് (എസ് എഫ് ഐ), മുഹമ്മദ് യാസീൻ (കെ എസ് യു), താജുദ്ദീൻ (എം എസ് എഫ്), മുഹമ്മദ് ഷബീർ (എം എസ് എഫ്) എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

 14 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. വന്ദേമാതരം സെമിനാറില്‍ ആര്‍എസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെ ആയിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. 25 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

വന്ദേമാതരം സെമിനാർ സംഘാടനത്തെച്ചൊല്ലി ക്യാമ്പസിൽ കഴിഞ്ഞദിവസങ്ങളിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രോക്ടർ കെ ശ്രീകുമാർ പ്രസംഗിക്കുന്നതിനിടെ വിദ്യാർത്ഥികൾ 'ഗോ ബാക്ക്' വിളികളുമായി എത്തുകയും മൈക്ക് ഓഫ് ചെയ്ത് ലൈബ്രറി ഹാളിലെ സെമിനാർ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് എ ബി വി പി, എസ് എഫ് ഐ, കെ എസ്‌ യു, എം എസ് എഫ് പ്രവർത്തകർ ചേരിതിരിഞ്ഞ് വാഗ്വാദമുണ്ടായി. സെമിനാർ അലങ്കോലപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam