മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാരെ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ അടൂരിൽ വെച്ച് നടക്കുന്ന 95-ാമത് പുനരൈക്യ വേദിയായ മാർ ഈവാനിയോസ് നഗറിൽ പ്രഖ്യാപിച്ചു.
യൂറോപ്പ് അപ്പോസതോലിക വിസിറ്റർ, തിരുവനതപുരം മേജർ അതിഭദ്രാസന സഹായ മെത്രാപ്പോലിത്ത എന്നി പദവികളിലേക്ക് ആണ് പുതിയ നിയമനം. തിരുവല്ല അതി ഭദ്രാസനത്തിലെ വന്ദ്യ തടത്തിൽ കുര്യാക്കോസ് കശ്ശീശാ, തിരുവന്തപുരം മേജർ അതി ഭദ്രാസനത്തിലെ വന്ദ്യ കുറ്റിയിൽ ജോൺ കശ്ശീശാ എന്നിവരാണ് നിയുക്ത മെത്രാന്മാരായി പരിശുദ്ധ എപ്പിസകോപ്പൽ സുന്നഹദോസ് തിരഞ്ഞെടുത്തത്.
എപ്പിസകോപ്പൽ സുന്നഹദോസ് സെക്രട്ടറി ആബൂൻ തോമസ് മാർ കൂറിലോസ് മെത്രപൊലീത്ത പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയുടെ നിയമന സന്ദേശം വായിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരുടെയും സാന്നിധ്യം ഉണ്ടായിരുന്നു.
നിയുകത മെത്രാപ്പോലീത്താമാർക്ക് ടീം സെഗ്ദത്തോയുടെ പ്രാർത്ഥനാ ആശംസകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്