രക്തദാന ക്യാമ്പ് നടത്തി

SEPTEMBER 19, 2025, 9:36 AM

കാരന്തൂർ : മർകസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ മൂസക്കോയ മാവിലി അധ്യക്ഷത വഹിച്ചു. മർകസ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് സ്വാലിഹ് ഒ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് കെ.കെ. ശമീം, സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുൽ കലാം, ഫിറോസ് ബാബു ടി.കെ, ജ്യോതിഷ് കെ.വി, അഹമ്മദ് കെ.വി, ബൈജു ടി.കെ എന്നിവർ സംബന്ധിച്ചു.

ക്യാമ്പിൽ 64 പേർ രക്തം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി സ്വാഗതവും ലീഡർ ആബിദ് റഹ്മാൻ നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam