അഫ്ഗാനിസ്ഥാൻ: സർവകലാശാല പാഠ്യപദ്ധതികളിൽ നിന്ന് സ്ത്രീകൾ രചിച്ച പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ ഭരണകൂടം. സ്ത്രീകൾ എഴുതിയ 140 പുസ്തകങ്ങളാണ് ആകെ നിരോധിച്ചത്.
ശരിയാ നിയമത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമായ 18 വിഷയങ്ങൾ പഠിപ്പിക്കുന്നതിനും വിലക്കുണ്ട്. മനുഷ്യാവകാശം, ലൈംഗിക പീഡനം തുടങ്ങിയവയെക്കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.
സ്ത്രീകൾ എഴുതിയെന്ന കാരണത്താൽ മാത്രം 'കെമിക്കൽ ലാബിലെ സുരക്ഷ' എന്നതടക്കം ശാസ്ത്ര പുസ്തകങ്ങളും അഫ്ഘാൻ ഭരണകൂടം നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് പൂര്‍ണമായി നിരോധിക്കാന്‍ താലിബാന്‍ ഉത്തരവിട്ടിരുന്നു. താലിബാൻ്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദിന്റെ ഉത്തരവനുസരിച്ചാണ് തീരുമാനം.
നിലവിൽ 10 പ്രവിശ്യകളിലെ ഫൈബർ-ഒപ്റ്റിക് ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ഉത്തരവ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അധാർമികത തടയുക എന്നതാണ് താലിബാൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്