അയ്യപ്പന്റെ നാല് കിലോ സർണം കൊള്ളയടിച്ചു: ഭക്തരോട് ഉത്തരം പറയണമെന്ന് വിഡി സതീശൻ

SEPTEMBER 19, 2025, 1:19 AM

തിരുവനന്തപുരം: സഭാ നടപടികൾ തീരുന്ന സാഹചര്യത്തിൽ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം മോഷ്ടിച്ചതിനെ കുറിച്ചാണ് ഇന്ന് അടിയന്തര പ്രമേയം ആവശ്യപ്പെട്ടതെന്നും സ്വർണം പൂശിയ ശിൽപം നന്നാക്കാൻ ചെന്നെയിൽ കൊണ്ടുപോയപ്പോൾ നാല് കിലോ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. 

ദേവസ്വം ബോർഡിലെയും സർക്കാരിലേയും ചിലർ ചേർന്നാണ് അയ്യപ്പൻറെ നാല് കിലോ സർണം കൊള്ളയടിച്ചത്. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താൻ പോകുന്നത്. ഇതിന് ഭക്തരോട് ഉത്തരം പറയണം എന്നും വിഡി സതീശൻ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം കേരളത്തിൻറെ മനസാക്ഷിയെ ഞെട്ടിച്ച കസ്റ്റഡി മർദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം തുടരും.

ഈ വിഷയത്തിൽ വലിയ സമരങ്ങളിലേക്ക് കേരളം പോകാൻ പോവുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam