കൊച്ചി: കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയിലായതായി റിപ്പോർട്ട്. ആലപ്പുഴ സ്വദേശി അജ്മല്‍ ഹുസൈനാണ് പിടിയിലായത്. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അജ്മലിനെ പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇയാൾ യുവതിയില്‍ നിന്ന് പണവും തട്ടിയെടുത്തിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ 30 ലക്ഷം തട്ടിയ കേസിലും പ്രതിയാണ് അജ്മല്‍. ഈ കേസില്‍ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്