പാലക്കാട്: പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായതായി പരാതി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണതായത്. സെപ്റ്റംബർ 13 മുതൽ ഇവരെ കാണാനില്ലെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അതേസമയം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടവർ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് ഇവരിൽ നിന്നും 11 ലക്ഷം തട്ടിയെടുത്തിരുന്നു. 15 കോടി രൂപ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ചാണ് ഇവരിൽ നിന്ന് 11 ലക്ഷം തട്ടിയത്.
ഇതിന് പിന്നാലെ ആണ് പ്രേമയെ കാണാതായത്. 13ന് അർധരാത്രിയോടെ വീട് വിട്ടിറങ്ങിയ പ്രേമ നടന്ന് പോകുന്നതിൻ്റെ സിസിടിവി ദ്യശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്