രാഹുൽ ഗാന്ധിയും  സോണിയ ഗാന്ധിയും വയനാട്ടിലെത്തി 

SEPTEMBER 19, 2025, 2:37 AM

കൽപറ്റ: ലോക്സഭ പ്രതിപക്ഷ നേതാവ്  രാഹുൽ ഗാന്ധി,  കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവർ വയനാട്ടിലെത്തി. 

മണ്ഡല പര്യടനത്തിന് ഒരാഴ്ചയായി വയനാട്ടിലുള്ള  പ്രിയങ്ക ഗാന്ധി , പടിഞ്ഞാറത്തറയിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും സ്വീകരിക്കാൻ എത്തിയിരുന്നു. 

രാവിലെ 10ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇരുവരും ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. 

vachakam
vachakam
vachakam

 കെപിസിസി പ്രസിഡന്റ്  സണ്ണി ജോസഫ്,  ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ടി.സിദ്ദീഖ് എംഎൽഎ തുടങ്ങിയ നേതാക്കൾ സോണിയയെയും രാഹുലിനെയും ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ.സി.വേണുഗോപാൽ എംപിയും സോണിയയ്ക്കും രാഹുലിനും ഒപ്പമുണ്ട്.

സ്വകാര്യ സന്ദർശനത്തിനാണ് രാഹുലും സോണിയയും എത്തിയതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം സംബന്ധിച്ച് വയനാട്ടിൽ കെപിസിസി നേതൃത്വവുമായി കൂടിക്കാഴ്ച ഉണ്ടാകും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam