മന്ത്രി ജി ആർ അനിലിനെതിരായ പരാമർശം പിൻവലിച്ച് വി ഡി സതീശൻ

SEPTEMBER 19, 2025, 2:49 AM

തിരുവനന്തപുരം: നിയമസഭയിലെ വിലക്കയറ്റ ചർച്ചയ്ക്കിടയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലിനെതിരെ നടത്തിയ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 

മുതിർന്ന അംഗം മാത്യു ടി തോമസിന്റെ ഇടപെടലിനെ തുടർന്നാണ് സതീശൻ തന്റെ ഭാഗത്തെ തെറ്റ് അംഗീകരിച്ചത്. ജി ആർ അനിലിനെതിരെ പ്രയോഗിച്ച 'പച്ചക്കള്ളം പറയുന്നു.' എന്ന പരാമർശമാണ് വി ഡി സതീശൻ പിൻവലിച്ചത്.

അടിയന്തര ചർച്ചയ്ക്കിടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു ജി ആർ അനിൽ. പ്രതിപക്ഷ നേതാവ് പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്യവെ സർക്കാരിനെ പ്രകീർത്തിച്ചുവെന്ന് ജി ആർ അനിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് 'പച്ചക്കള്ളം പറയുന്നു' എന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചത്.

vachakam
vachakam
vachakam

താൻ സപ്ലൈക്കോയുടെ പ്രസക്തിയെക്കുറിച്ചാണ് സംസാരിച്ചതെന്നും സർക്കാരിനെ പുകഴ്ത്തിയിട്ടില്ലെന്നുമായിരുന്നു വി ഡി സതീശന്റെ പ്രതികരണം. സതീശന്റെ പരാമർശത്തിന് പിന്നാലെ സഭയിലെ മുതിർന്ന അംഗമായ മാത്യു ടി തോമസ് ഇടപെടുകയും ആ പ്രയോഗം പാർലമെന്ററി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. 'വസ്തുത വിരുദ്ധം' എന്നതാണ് ശരിയായ പ്രയോഗം എന്നും അദ്ദേഹം സതീശനെ തിരുത്തി.

പ്രസ്തുത വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് വി ഡി സതീശൻ ആവശ്യപ്പെടുകയും മന്ത്രിയോടും സഭയോടും ക്ഷമാപണം നടത്തുകയും ചെയ്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam