അഞ്ചാമത് ചാംപ്യന്‍സ് ബോട്ട് ലീഗില്‍ വീയപുരം ജേതാക്കള്‍. 25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, വില്ലേജ് ബോട്ട് ക്ലബ്ബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബ്, കാരിച്ചാല്‍ ബോട്ട് ക്ലബ്ബ്, ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബ്, ടൗണ്‍ ബോട്ട് ക്ലബ്ബ്, തെക്കേക്കര ബോട്ട് ക്ലബ്ബ് എന്നിവയാണ് ചാംപ്യന്‍സ് ബോട്ട് ലീഗില്‍ മത്സരിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വീയപുരം ജേതാക്കളായിരിക്കുന്നത്. 32 മൈക്രോ സെക്കന്‍റുകള്‍ക്ക് (3.33.34 മിനിറ്റ്) വീയപുരം ചുണ്ടന്‍ ഫിനിഷ് ചെയ്തു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ മേല്‍പാടം ചുണ്ടന്‍ (3.33.62 മിനിറ്റ്) രണ്ടാമതെത്തിയപ്പോള്‍ നിരണം ബോട്ട് ക്ലബ് (സൂപ്പര്‍ ഓര്‍സ്) തുഴഞ്ഞ നിരണം ചുണ്ടന്‍ (3.33.68 മിനിറ്റ്) മൂന്നാം സ്ഥാനം കരസ്ഥമാക്കി.രണ്ടാം സ്ഥാനം നേടിയ ടീമിന് സമ്മാനമായി 10 ലക്ഷം രൂപയാണ് ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്