ലോട്ടറി ടിക്കറ്റിലെ പിഴവ് ചൂണ്ടിക്കാട്ടിയ ലോട്ടറി ഏജൻസിയെ സസ്പെൻഡ് ചെയ്തു

NOVEMBER 4, 2026, 11:30 PM

 കൊല്ലം:  ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ ലഭിച്ച സംഭവത്തിൽ പിഴവ് ചൂണ്ടിക്കാട്ടിയ ലോട്ടറി ഏജൻസിയെ സസ്പെൻഡ് ചെയ്തു. 

 ലോട്ടറി വകുപ്പിന് ഉണ്ടായ വീഴ്ച ദൃശ്യ മാധ്യമങ്ങളെ അറിയിച്ചത് കരാർ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിലെ പരാമർശം. സ്ത്രീശക്തി ലോട്ടറി ടിക്കറ്റിലാണ് പിഴവ് സംഭവിച്ചത്.

 കുണ്ടറ ചെറുമൂട് പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസിയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന ലോട്ടറി ഡയറക്ടറുടേതാണ് നടപടി. 

vachakam
vachakam
vachakam

 കൊല്ലം ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലും സമാന പരാതി ഉയർന്നിരുന്നു. അവിടെയും സ്ത്രീശക്തി ലോട്ടറിയിലായിരുന്നു രണ്ട് ടിക്കറ്റിൽ ഒരേ നമ്പർ ശ്രദ്ധയിൽപ്പെട്ടത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam